ജൂണ്‍ 30, 2006:
"വലിയ മോഹങ്ങളൊന്നുമില്ല - പറ്റുന്ന അത്രയും കളിയ്ക്കണം, ഇപ്പോഴത്തെ റാങ്ക് ആയ 148-ല്‍ നിന്ന് ഇത്തിരിയെങ്കിലും മുന്നേറണം". കുതിര്‍ന്ന ഹെഡ്ബാന്റില്‍ നിന്നു കീഴേയ്ക്ക് ഒലിച്ചിറങ്ങിയ ഒരു തുള്ളി വിയര്‍പ്പ് കണ്ണില്‍ കയറുന്നതിനു മുന്ന് റിസ്റ്റ്ബാന്‍ഡില്‍ ഞാന്‍ ഒപ്പി. എതിര് വശത്ത് ഫാബിയാനോ ബത്തിസ്ത്തി - ഇറ്റലിക്കാരനാണ് - റാങ്ക് 132. ജയിച്ചാല്‍ എന്റെ റാങ്ക് മുന്നോട്ട്!
ഇതു വിംബിള്‍ഡണ്‍ - ടെന്നിസ് റായ്ക്കറ്റ് ആദ്യമായി തൊട്ട നാള് മുതല്‍..., 86-ല്‍ ബോറിസ് ബെക്കറിന്റെ ജയം പെരുവിരല്‍ത്തുമ്പില്‍ നിന്നു കണ്ട നിമിഷം മുതല്‍..., കാല് കുത്താന്‍ കൊതിച്ച മണ്ണ്..., ഒന്നു സെര്‍വ്വ് ചെയ്യാന്‍ കൊതിച്ച കോര്‍ട്ട്..., ചുറ്റും നോക്കി റായ്ക്കറ്റ് കൊണ്ട് അഭിവാദ്യം ചെയ്യാന്‍ കൊതിച്ച സദസ്സ്.
ഇന്നു സീസണ്‍ന്റെ അഞ്ചാം ദിവസം - നാലു എതിരാളികളെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഏതു ദിവസവും ഞാന്‍ പരാജയപ്പെടാം...