Tuesday, April 24, 2007

‘ഇഞ്ചി’ കടിച്ച അണ്ണാന്‍

2004-ന്റെ ശിശിരത്തിലെ ഒരു തണുത്ത സായാഹ്നം!
ഡാലസ്സിന്റെ പ്രാന്തപ്രദേശത്തുള്ള ‘ഇര്‍വ്വിങ്ങ്’ എന്ന കൊച്ചു പട്ടണം!

ഇന്‍ഫോസിസിന്റെ ഒരു ക്ലയന്റിനു വേണ്ടി അവിടെ ഓണ്‍-സൈറ്റ് ആയിരുന്നു അന്നു ഞാനും സുഹൃത്തുക്കളും. ഇന്‍ഫോസിസിന്റെ (മാത്രമല്ല, വിപ്രോ, ടി.സി.എസ് തുടങ്ങി പലരുടെയും) ഒത്തിരി പ്രൊജക്റ്റുകള്‍ ആ ഭാഗങ്ങളില്‍ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു വന്നിരുന്നു. സത്യം പറഞ്ഞാല്‍, വെള്ളത്തൊലിയെക്കാള്‍ ആ ഭാഗങ്ങില്‍ കണ്ടു വന്നിരുന്നത് തവിട്ടു തൊലിയാണ് (ഇപ്പൊഴും വല്യ മാറ്റമൊന്നുമില്ല), ഇംഗ്ലീഷിനെക്കാള്‍ അവിടങ്ങളില്‍ കേട്ടു വന്നിരുന്നത് തെലുങ്കും തമിഴുമായിരുന്നു, “Hello” എന്നതിനെക്കാള്‍ കേട്ടു വന്നിരുന്നത് “Java, C++, Oracle, spreadsheet, ppt” തുടങ്ങിയ പദങ്ങളായിരുന്നു. എന്തിനേറെ പറയുന്നു, അവിടുത്തെ "Thomas Jefferson Park" എന്ന മനോഹരമായ പാര്‍ക്ക് പൊതുവേ അറിയപ്പെട്ടിരുന്നത് “ഗാന്ധി പാര്‍ക്ക്” എന്നായിരുന്നു!!! അതാണ് ഇര്‍‌വ്വിങ്ങ് - അമേരിക്കയുടെ ഉള്ളിലെ ‘മറ്റൊരു’ ഇന്ത്യ!!!