Tuesday, April 24, 2007

‘ഇഞ്ചി’ കടിച്ച അണ്ണാന്‍

2004-ന്റെ ശിശിരത്തിലെ ഒരു തണുത്ത സായാഹ്നം!
ഡാലസ്സിന്റെ പ്രാന്തപ്രദേശത്തുള്ള ‘ഇര്‍വ്വിങ്ങ്’ എന്ന കൊച്ചു പട്ടണം!

ഇന്‍ഫോസിസിന്റെ ഒരു ക്ലയന്റിനു വേണ്ടി അവിടെ ഓണ്‍-സൈറ്റ് ആയിരുന്നു അന്നു ഞാനും സുഹൃത്തുക്കളും. ഇന്‍ഫോസിസിന്റെ (മാത്രമല്ല, വിപ്രോ, ടി.സി.എസ് തുടങ്ങി പലരുടെയും) ഒത്തിരി പ്രൊജക്റ്റുകള്‍ ആ ഭാഗങ്ങളില്‍ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു വന്നിരുന്നു. സത്യം പറഞ്ഞാല്‍, വെള്ളത്തൊലിയെക്കാള്‍ ആ ഭാഗങ്ങില്‍ കണ്ടു വന്നിരുന്നത് തവിട്ടു തൊലിയാണ് (ഇപ്പൊഴും വല്യ മാറ്റമൊന്നുമില്ല), ഇംഗ്ലീഷിനെക്കാള്‍ അവിടങ്ങളില്‍ കേട്ടു വന്നിരുന്നത് തെലുങ്കും തമിഴുമായിരുന്നു, “Hello” എന്നതിനെക്കാള്‍ കേട്ടു വന്നിരുന്നത് “Java, C++, Oracle, spreadsheet, ppt” തുടങ്ങിയ പദങ്ങളായിരുന്നു. എന്തിനേറെ പറയുന്നു, അവിടുത്തെ "Thomas Jefferson Park" എന്ന മനോഹരമായ പാര്‍ക്ക് പൊതുവേ അറിയപ്പെട്ടിരുന്നത് “ഗാന്ധി പാര്‍ക്ക്” എന്നായിരുന്നു!!! അതാണ് ഇര്‍‌വ്വിങ്ങ് - അമേരിക്കയുടെ ഉള്ളിലെ ‘മറ്റൊരു’ ഇന്ത്യ!!!

സമയത്തും കാലത്തും ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചാല്‍, സുഹൃദ്‌സമേതം അടുത്തുള്ള ഇന്ത്യന്‍ കടയില്‍ (ഹോട്ട് ബ്രഡ്‌സ്) പോയി ചായയും കടിയും പതിവുള്ള കാലം. മേല്‍പ്പറഞ്ഞ സായാഹ്നത്തില്‍, ഞാനും അനീഷ്‌ജിയും ആല്‍ക്കോയും ഇങ്ങനെ ചായയും പഫ്സും ആസ്വദിച്ച് അന്നത്തെ കഥകളും തമാശകളും പറഞ്ഞ് ഇരിയ്ക്കവേ, ഹോട്ട് ബ്രഡ്‌സിന്റെ വാതില്‍ ഒന്നുകൂടെ തുറന്നടഞ്ഞു. പ്രവേശിച്ചത് മറ്റൊരു ഇന്ത്യാക്കാരന്‍ തന്നെ. കണ്ടാലേ പറയും ഒരു IT പ്രൊഫഷണലാണെന്ന് (ബെല്‍റ്റില്‍ ID ടാഗും, തോളില്‍ ലാപ്‌ടോപ്പ് ബാഗും) - പക്ഷേ, വേറേ എന്തോ പ്രത്യേകത കൂടെ ഉണ്ട് എന്നു തോന്നി എനിയ്ക്ക്. Yess!!! എനിയ്ക്കറിയാം ഇയാളെ. എനിയ്ക്കു നല്ല പരിചയമുള്ള ഒരാളാണ്. പക്ഷേ ഇവിടെ വച്ചു പരിചയപ്പെട്ടതല്ല! വേറേ എവിടെയോ വച്ച്.!! പക്ഷേ എവിടെ???

അയാള്‍ അകത്തു കയറി, ചുറ്റും ഒന്നു നോക്കി - ഒരു 180 ഡിഗ്രി സ്കാനിങ്ങ്. (എല്ലാരും ചെയ്യും, കാരണം, ഇന്ത്യാക്കാരല്ലേ ഇവിടെ വരൂ, പരിചയമുള്ള ആരേലും കാണും എപ്പോഴും അവിടെ). ഒരു 160 ഡിഗ്രി കഴിഞ്ഞപ്പോള്‍ ആ കണ്ണുകള്‍ റബ്ബര്‍ബാന്റ് വലിച്ചു വിട്ടപോലെ തിരിച്ചു 120 ഡിഗ്രിയിലേയ്ക്കു വന്നു - അതെ ഞാനിരുന്നിരുന്ന സ്ഥലം!!

“എടാ, അലമ്പി!” ഞാന്‍ ആല്‍ക്കോയോടും അനീഷ്‌ജിയോടും പറഞ്ഞു
“ങും..?”
“എനിയ്ക്കിയാളെ എങ്ങനെയോ അറിയാം.. പക്ഷേ എങ്ങനാന്നും എവിടെവച്ചാന്നും മറന്നു പോയി”
അവരും തിരിഞ്ഞ് അയാളെ നോക്കി.
പക്ഷേ, അധികം സംസാരിച്ചു നീട്ടാനായില്ല. അതിനു മുന്‍പ് അങ്ങേരടുത്തെത്തി.

“Tedy?” എന്നെ നോക്കിക്കൊണ്ട് സംശയത്തോടെ അയാള്‍ ചോദിച്ചു.
“Yes, Oh!! Hiiii.. Hey... you're in Irving???!!” പരുങ്ങല്‍ മറച്ചു വച്ചു കൊണ്ട് ഞാനും ചാടിയെഴുന്നേറ്റു. മറന്നു പോയി എന്നു പറയാന്‍ ഒരു മടി.
“Yes, dude... came in last week. So long, huh..?”
“Yeah... whew!! so long, buddy!!! So, how're things with you” ഒരു പിടിയും ഇല്ലാതെ ഞാന്‍ ഡയലോഗുകള്‍ അടിച്ചു വിട്ടു.
“Good man... Hey, I guess we're meeting the first time after training, huh?”
“Yeahhhhhhh!!!!!!” അറിയാതെ ഞാന്‍ അതിത്തിരി ഉറക്കെപ്പറഞ്ഞു പോയി... ഇത്തിരി നീട്ടിയും. കാരണം, അപ്പോഴാണു എനിയ്ക്കു പിടികിട്ടിയത് ഇയാളെ എവിടെ വച്ചാണു പരിചയപ്പെട്ടതെന്ന് - 2002 മധ്യത്തില്‍ ഇന്‍ഫോസിസിന്റെ ട്രേനിങ്ങ് സമയത്ത്.
“Hey” അയാളുടെ പുരികം വളഞ്ഞു “you do remember me, right?”
പുള്ളിയ്ക്ക് എന്റെ “yeah”-യിലെ ‘ധ്വനി’ പിടികിട്ടിയ പോലെ.ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. സത്യം പറഞ്ഞാല്‍, എവിടെ വച്ചാ പരിചയം എന്നു പിടികിട്ടി, പക്ഷേ ഇങ്ങേരുടെ പേര് ഓര്‍മ്മ കിട്ടുന്നില്ല. പക്ഷേ അതു വെളിപ്പെടുത്താന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.
ഞാനും തട്ടി വിട്ടു “Sure, man!! c'mmon what a question!! How can I forget those good old days!!!”
ഏറ്റു!! പുള്ളിക്കാരന്‍ വീണ്ടും പഴയപടിയായി.
“hey, gimme a sec, huh; lemme pick something to take home”
“Sure... I'll be here”

പുള്ളിക്കാരന്‍ കൌണ്ടറിലോട്ടു പോയി. ഞാന്‍ തിരിച്ചു കുത്തിയിരുന്നു അനീഷ്ഗിയെയും ആല്‍ക്കോയെയും വലിച്ചടുപ്പിച്ച് കാര്യം ധരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ആല്‍ക്കോ ഒരു ബുദ്ധി ഉപദേശിച്ചു “എടാ മണ്ടാ, നിനക്കു തന്ത്രപരമായി അവന്റെ ക്ലയന്റ് ഈമെയില്‍ ഐ.ഡി. ചോദിച്ചാല്‍ പോരായിരുന്നോ. അതില്‍ നിന്നറിയാമായിരുന്നല്ലോ പേര്”
“ആഹ്..! അതു കൊള്ളാം. കിടിലം ഐഡിയ”
അനീഷ്‌ജിയും ആല്‍ക്കോയെ തോളത്തു തട്ടി അഭിനന്ദിച്ചു “ആല്‍ക്കോ, നീ കിടിലം!!”
ആല്‍ക്കോ അഭിമാനത്തോടെ തന്റെ പഫ്‌സ്സില്‍ ഒരു കടി കൂടെ കടിച്ചു.

മൂന്നു നാലു മിനിട്ടു കഴിഞ്ഞ് അയാള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നെത്തി. ഞാന്‍ എഴുന്നേറ്റു “So...”
“Okay... so... hey, it was great meeting you here, man!!!”
“Yeah!!!” വേറെന്തു പറയണം എന്ന് എനിയ്ക്കറിയില്ലായിരുന്നു!
“So, hey, keep in touch... I stay at 'Jefferson Ridge'... lets meet up sometime and have fun, okay?”
“Yeah.. sure... ofcourse...” ഇതു തന്നെ പറ്റിയ സമയം... ഞാന്‍ ബാക്കി ഡയലോഗ് കൂടെ അടിച്ചു “So, hey, what's your client email id..? I'll mail you in my contact number and all those stuff”
“Oh sure.... um.. its..” (എന്റെ മുഖം ഒരു മുല്ല മൊട്ടു പോലെ വിടര്‍ന്നു... സൂര്യകാന്തി പോലെ പ്രശോഭിച്ചു.. ഇതാ... ഞാന്‍ അവന്റെ പേര് അറിയാന്‍ പോകുന്നു...!!!) “...my first name dot last name at bankofamerica dot com”!!!

വാല്‍ക്കഷണം:
1. എന്റെ അപ്പൊഴത്തെ മുഖഭാവം കണ്ടിരുന്നെങ്കില്‍ നാട്യഗുരുക്കള്‍ പത്താമതൊരു ‘രസം’ കൂടെ ഉണ്ടാക്കിയേനേ!
2. അലവലാതികള്‍ അനീഷ്‌ജിയും ആല്‍‌ക്കോയും അന്നേരം കുനിഞ്ഞിരുന്നു തുടങ്ങിയ ചിരി അന്നു രാത്രി ഉറങ്ങിയപ്പോഴാണു നിര്‍ത്തിയത്.
3. ഞാനന്നേരം തീരുമാനിച്ചു - അയാളുടെ പേര് ഓര്‍ത്തെടുത്തിട്ടേ ഇനി ഉണ്ണുകയുള്ളൂ ഉറങ്ങുകയുള്ളൂ!! ഭാഗ്യത്തിന് അന്നു രാത്രി ഫുഡ്ഡു റെഡിയായപ്പോഴേയ്ക്കും ഒരു വെളിപാടു പോലെ അയാളുടെ പേര്‍ ഓര്‍മ്മ വന്നു!
4. ബൂലോകത്തില്‍ തലകാട്ടിയിട്ട് രണ്ടു മാസത്തിലേറെയായി എന്നെന്നെയോര്‍മ്മിപ്പിച്ച ഇഞ്ചിയേച്ചിയ്ക്ക് ഞാനിതു സമര്‍പ്പിയ്ക്കുന്നു :-)

12 comments:

 1. റ്റെഡിച്ചായന്‍ | TedyApril 24, 2007 at 12:49 PM

  ചങ്ങാതിമാരേ, ഹലോണ്‍! :-)
  ഞാന്‍ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് ’ട്ടോ :-) നാളുകള്‍ക്കു ശേഷം ദേ ഒരു കൊച്ചുവര്‍ത്താനം കൂടി.

  ReplyDelete
 2. Dinkan-ഡിങ്കന്‍April 24, 2007 at 1:09 PM

  ഗ്ഗര്‍...ഗ്‌ര്‍..
  ഇത്തവണ തേങ്ങ ഇല്ല
  ഒരു കരടിക്ക് മറ്റൊരു കരടിയുടെ വക ഗര്‍ജ്ജനം മാത്രം.

  ഡിങ്കനും ഇതുപോലെ പറ്റാറുണ്ട്. മറവിയില്‍ സെയിം‌പിച്ച്

  ReplyDelete
 3. കരടീ.... ഞാന്‍ വാ‍യിച്ചു തുടങ്ങിയപ്പോള്‍ വിചാരിച്ചു നമ്മുടെ ആല്‍ക്കോയുടെ “അടിച്ചു മാറ്റി” സംഭവം ആയിരിക്കും എന്നു...

  പുതിയ തിരുവന്തപുരം കഥകളും‍ ഇറക്കൂ.... ഞങ്ങള്‍ വായിച്ചു രസിക്കട്ടേ......

  ReplyDelete
 4. കൊള്ളാലൊ..
  :)

  ReplyDelete
 5. കുട്ടിച്ചാത്തന്‍April 24, 2007 at 1:25 PM

  ചാത്തനേറ്: കരടിയെപ്പിടിച്ച കിടുവാ മലയാളിയായിരുന്നോ?

  ReplyDelete
 6. റ്റെഡിച്ചായന്‍ സ്പാറി....ലിങ്ക് അയചു തന്ന അനീഷ്ജിക്കും നന്ദി രേഖ്പ്പെടുതുതുന്നു :)

  ReplyDelete
 7. SAJAN | സാജന്‍April 25, 2007 at 8:12 AM

  ഒരോരോ അബദ്ധങ്ങള്‍ വരുന്ന വഴിയേ...:)

  ReplyDelete
 8. Siju | സിജുApril 25, 2007 at 10:26 AM

  :-)
  ആ തലക്കെട്ടും കലക്കി..

  ReplyDelete
 9. da ..make sure u stick only to self-goals :p .Mattulla kaapalikanmaar paraynnathu kettu 'adich maatti' thudangiya rasakaramallatha sambhavangal okke ivide ninnu ozhuvakkuka :)
  btw : annu camera undayirunnenkil ninte inchi kadicha foto koodi ivide idaam aayirunnu :(

  ReplyDelete
 10. റ്റെഡിച്ചായന്‍ | TedyApril 27, 2007 at 6:40 AM

  വായിച്ചു കമന്റിയ എല്ലാ ചങ്ങാതിമാര്‍ക്കും നന്‍‌റി വണക്കം :-)

  ഡിങ്കാ: ഗ്ഗ്ര് ഗ്ലും :-)

  അനീഷ്‌ജീ: തിരുവനന്തോരം ആട്ടകഥകള്‍ അധികം താമസിയാതെ :-)

  പീലീസ്: ഡാങ്ക്സ് :-)

  കൂട്ടിച്ചാത്താ: അല്ല... പുള്ളി തലപ്പാവു വയ്ക്കാത്ത ഒരു സര്‍ദാര്‍ജിയായിരുന്നു.

  ആഷേ: :-)

  ശേഖരാ: :-) താങ്ക്യൂ താങ്ക്യൂ

  സാജാ: ഹൊ! ആന്നേയ് :-)

  സിജൂ: :-)

  ആല്‍‌ക്കോ: ആങ്.. ശ്രമിച്ചു നോക്കാം ;) ക്യാമറയില്ലായിരുന്നത് എന്റെ ഫാഗ്യം :D

  ReplyDelete
 11. ചാക്കോച്ചന്‍April 27, 2007 at 7:57 AM

  ഹെഹെ അതെനിക്കിഷ്ട്ടപ്പെട്ടെടാ ഉവ്വേ. ആ പാര്‍ട്ടി മലയാളി ആണോ അതോ കൊലയാളിയോ
  achayan@achayanchinthakal.blogspot.com

  ReplyDelete