ജൂണ്‍ 30, 2006:
"വലിയ മോഹങ്ങളൊന്നുമില്ല - പറ്റുന്ന അത്രയും കളിയ്ക്കണം, ഇപ്പോഴത്തെ റാങ്ക് ആയ 148-ല്‍ നിന്ന് ഇത്തിരിയെങ്കിലും മുന്നേറണം". കുതിര്‍ന്ന ഹെഡ്ബാന്റില്‍ നിന്നു കീഴേയ്ക്ക് ഒലിച്ചിറങ്ങിയ ഒരു തുള്ളി വിയര്‍പ്പ് കണ്ണില്‍ കയറുന്നതിനു മുന്ന് റിസ്റ്റ്ബാന്‍ഡില്‍ ഞാന്‍ ഒപ്പി. എതിര്‍ വശത്ത് ഫാബിയാനോ ബത്തിസ്ത്തി - ഇറ്റലിക്കാരനാണ് - റാങ്ക് 132. ജയിച്ചാല്‍ എന്റെ റാങ്ക് മുന്നോട്ട്!
ഇതു വിംബിള്‍ഡണ്‍ - ടെന്നിസ് റായ്ക്കറ്റ് ആദ്യമായി തൊട്ട നാള്‍ മുതല്‍..., 86-ല്‍ ബോറിസ് ബെക്കറിന്റെ ജയം പെരുവിരല്‍ത്തുമ്പില്‍ നിന്നു കണ്ട നിമിഷം മുതല്‍..., കാല്‍ കുത്താന്‍ കൊതിച്ച മണ്ണ്‍..., ഒന്നു സെര്‍വ്വ് ചെയ്യാന്‍ കൊതിച്ച കോര്‍ട്ട്..., ചുറ്റും നോക്കി റായ്ക്കറ്റ് കൊണ്ട് അഭിവാദ്യം ചെയ്യാന്‍ കൊതിച്ച സദസ്സ്.
ഇന്നു സീസണ്‍ന്റെ അഞ്ചാം ദിവസം - നാലു എതിരാളികളെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഏതു ദിവസവും ഞാന്‍ പരാജയപ്പെടാം... ഓരോ ദിവസവും എതിരാളികള്‍ക്ക് ശക്തി കൂടി വരും - അതാണ് കളിയുടെ അലിഖിത നിയമം. മാച്ച് പോയിന്റില്‍ ഇത്രയേറെ ചിന്തിയ്ക്കാന്‍ പാടില്ലാത്തതാണ് - ശ്രദ്ധപാളും, ടെന്‍ഷന്‍ കയറും. പക്ഷേ എത്ര ശ്രമിച്ചാലും കളിയുടെ അന്ത്യം കുറിയ്ക്കുന്ന ആ നിമിഷങ്ങളില്‍ മനസ്സു വാചാലമാവും - എത്ര തടയിട്ടാലും - അതെ ഞാന്‍ അതിനെ ജയിക്കേണ്ടിയിരിയ്ക്കുന്നു... ഒരു പക്ഷേ അടുത്ത തവണ..?
ഫാബിയാനൊ പന്ത് ടോസ്സ് ചെയ്തു കഴിഞ്ഞു - ഒരു കഴുകനെപ്പോലെ എന്റെ കണ്ണുകള്‍ അതിനെ പിന്തുടരുകയാണ്... ഒരു സിനിമയിലെ സ്ലോ-മോഷന്‍ രംഗം പോലെ! രണ്ടാമത്തെ സെര്‍വ്വാണ് - ചാന്‍സ് എടുക്കാത്ത സെര്‍വ്വ് - 'ഈസ്റ്റേണ്‍ ബാക്‌ക്‍ഹാന്റില്‍' തൊടുത്ത ആദ്യത്തെ 'ടോപ്പ്‌സ്പിന്‍-സ്ലൈസ്' നെറ്റില്‍ കൊണ്ട് ചീറ്റിപ്പോയിരുന്നു - ഇത്തവണ ഗ്രിപ്പ് 'കോണ്ടിനെന്റലാണ്' - കണങ്കാലുകള്‍ മടങ്ങുന്നു - ഒരു കിക്ക് സെര്‍വ്വ് തന്നെ - ഇവന്‍ സത്യത്തില്‍ കൊള്ളാം - ഭാവിയുണ്ട് - സാങ്കേതികത മാത്രമല്ല തന്ത്രങ്ങളും അറിയാം - അവന്റെ ഫസ്റ്റ് സെര്‍വ്വുകളെല്ലാം തന്നെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു - എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാനുള്ള പൊടിക്കൈ.
റായ്ക്കറ്റ് പന്തില്‍ വിണു - കര്‍ത്താവേ 'ട്വിസ്റ്റ്'! - അവന്‍ പഠിച്ചുകഴിഞ്ഞിരിയ്ക്കുന്നു ഇത് എനിയ്ക്കു റിട്ടേണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന്! ഇനി ചിന്തയില്ല - ചിന്തയേക്കാള്‍ വേഗത്തില്‍ പേശികള്‍ മാത്രം! ദൈവമേ... തുണയായിരിയ്ക്കണേ!
13 സെക്കന്റ് പന്തില്‍ റായ്ക്കറ്റ് പതിയുന്ന ശബ്ദം മാത്രം! 14-ല്‍ പന്ത് എന്റെ കോര്‍ട്ടിലേയ്ക്ക് - വലതു വശത്തേയ്ക്ക് പ്ലേസ് ചെയ്താണ്‍ ഫാബിയാനോ തൊടുത്തത് - പക്ഷേ ഒന്നു പിശകി - പന്ത് ഇത്തിരി പൊങ്ങി - ഇതെന്റെ ചാന്‍സ്. സര്‍വ്വ ശക്തിയും റായ്ക്കറ്റില്‍ - പന്തു തിരിച്ചു പറന്നു - ഇതു അവന്റെ ദേഹത്തു കൊണ്ടാല്‍ ദേഹം തുളച്ച് അപ്പുറത്തു വരും - അവന്റെ പേശികള്‍ കണക്കു കൂട്ടിക്കഴിഞ്ഞു - മനസ്സിനേക്കാള്‍ വേഗത്തില്‍ കരങ്ങളിലെ പേശികള്‍ റായ്ക്കറ്റിനെ നയിക്കുന്നു - ഒരു നിമിഷാര്‍ദ്ധം - ഒരു ശബ്ദം - ഫാബിയാനോയുടെ കയ്യില്‍ നിന്നും റായ്ക്കറ്റ് തെറിച്ചു വീണു - പന്ത് ഉയര്‍ന്ന് പുറകിലോട്ട് തെറിച്ചു! ഞാന്‍ കണ്ണുനീരോടെ മുട്ടുകുത്തി നിലത്ത് ചുമ്പിച്ചു.
മനസ്സു നിറഞ്ഞൊഴുകുന്ന നിമിഷം... പുല്ലില്‍ നെറ്റിയൂന്നി ഒരു തുള്ളി കണ്ണുനീര്‍ കൂടി വീഴ്‌ത്തി. ഓര്‍മ്മകളില്‍ മറഞ്ഞ ദൃശ്യങ്ങള്‍ ഓരോന്നായി മനസ്സിലേയ്ക്കോടിയെത്തി... ഒരു ഫ്ലാഷ്ബായ്ക്ക് പോലെ...
* * * * * * * *
"ടെഡീ, Tennis is a cruel game - I'll say its one of the most cruel games in the world". റായ്ക്കറ്റിന്റെ ഇഴഭേദങ്ങള്‍ തീര്‍ത്തുകൊണ്ട് ഓരോ തവണ കോര്‍ട്ടുകളിലേയ്ക്കു നടന്നടുക്കുമ്പോഴും എന്റെ മനസ്സില്‍ മുഴങ്ങുന്നത് രാജേഷിന്റെ വാക്കുകളാണ്. ഡാലസ്സില്‍ പ്രോജക്റ്റിലായിരുന്ന സമയത്ത് പരിശീലിച്ചിരുന്ന നോര്‍ത്ത് ലേക്ക് കോളേജിന്റെ പവിലിയനിലിരുന്ന് ഒരു ദിവസം അവന്‍ പറഞ്ഞ വാക്കുകള്‍ "No other game in the world strands a player so mercilessly and lonely. It sucks away your might, squeezes each element of energy, demands extreme focus and full presence of mind... Once a game starts, you can't call a time-out how tired and puzzled you are. You can't consult your coach for directions and tactics, your can't rest more than a few minutes in between the games - Its just you - the entire you, your opponent, the court and your destiny. And, when you go pro, you have a stadium full of onlookers, judging you, betting on you, driving tension and pressure up your spines... Maintaining, controlling and channeling your energy is as important as holding a calm, composed and focused mind".
2004-ന്റെ ആദ്യ ഭാഗം വരെ, കൂട്ടുകാരുമായി കളിച്ചു ജയിയ്ക്കുക എന്നതില്‍ കവിഞ്ഞ് സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ല ടെന്നിസില്‍. അങ്ങനെയിരിയ്ക്കുന്ന സമയത്താണ് അമേരിക്കയില്‍ നിന്ന്, വേറേ ഒരു പ്രോജക്റ്റിനായി ഡെപ്യൂട്ടേഷന്‍ ഇംഗ്ലന്റിലോട്ടു മാറിയത്. എന്റെ ടെന്നിസ് ജീവിതത്തിലെ വഴിത്തിരിവ് അവിടെത്തുടങ്ങി.
ലണ്ടനിലായിരുന്നു പോസ്റ്റിംങ്ങ്. അധികം താമസിയാതെ വിംബിള്‍ഡണ്‍ സീസണായി. അടുത്തു തന്നെയായിരുന്നതു കൊണ്ട് ഇത്തവണ ഒരു മാച്ച് നേരിട്ട് കണ്ടാലോ എന്നു തോന്നി. എന്റെ മാനേജര്‍ സായിപ്പ് സ്ഥലത്തെ ഒരു പ്രധാന അച്ചായന്‍ ആയിരുന്നതുകൊണ്ടും, എന്നോട് അച്ചായനു ഒരു പ്രത്യേക വാല്‍സല്യമുണ്ടായിരുന്നതു കൊണ്ടും വനിതകളുടെ ഫൈനല്‍സിന്റെ ടിക്കറ്റ് തന്നെ കിട്ടി. ഫെഡററിന്റെ വിജയം ടി.വി.യില്‍ കാണേണ്ടിവന്നെങ്കിലും, ഷെറാപ്പോവയുടെ ഇടിവെട്ട് പെര്‍ഫോമന്‍സ് സ്വന്തം നേത്രങ്ങള്‍ കൊണ്ട് (ബൈനോക്കുലര്‍ വച്ച്) ഒപ്പിയെടുത്തു. അന്ന് ഷെറാപ്പോവ ഷീള്‍ഡുമായി നിന്നപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു മോഹം മൊട്ടിട്ടു - ഒന്നു മത്സരിച്ചു നോക്കിയാലോ..?ലണ്ടനില്‍ തന്നെയുള്ള ഒരു ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്തു - ഉസ്താദുകളുടെ കീഴില്‍ പരിശീലനവും തുടങ്ങി - സിമന്റ് കോര്‍ട്ടില്‍ നിന്നും ഗ്രാസ്സ് കോര്‍ട്ടിലേയ്ക്കുള്ള പറിച്ചു നടല്‍ - രാവിലെ നാലുമണിയ്ക്കു തുടങ്ങുന്ന തപസ്യ - ശരീരത്തിനെയും മനസ്സിനെയും വരുതിയില്‍ വരുത്താന്‍ - ഒരുമിച്ചു ചരിപ്പിയ്ക്കാന്‍ - ആദ്യം അര മണിക്കൂര്‍ ധ്യാനം - പിന്നെ ഒരു മണിക്കൂര്‍ ജിമ്മില്‍ കാര്‍ഡിയോ - പിന്നെ ക്ലബ്ബിലേയ്ക്ക്. ഏഴര വരെ പരിശീലനം. പിന്നെ ജോലിയ്ക്ക്. വൈകുന്നേരം ആറു മണിയ്ക്ക് വീണ്ടും ജിമ്മില്‍ - കാര്‍ഡിയോയും വെയ്റ്റ് ട്രെയിനിങ്ങും. വീണ്ടും ക്ലബ്ബിലേയ്ക്ക് - ഒമ്പതര വരെ ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പരിശീലനം.രണ്ടു വര്‍ഷം!!! റാങ്കുകളിലൂടെ ഒരു ഘോഷയാത്ര!!! ഇപ്പോള്‍ ഇതാ അവസാനം ഇവിടെ!
* * * * * * * *
ഞാന്‍ നിവര്‍ന്നു നിന്നു... പവിലിയനില്‍ കരഘോഷം... ഞാന്‍ കൈകളുയര്‍ത്തി... പുഞ്ചിരിച്ചുകൊണ്ട് റായ്ക്കറ്റ് ചൂണ്ടി അഭിവാദനം ചെയ്തു... കരഘോഷം ഉച്ചത്തിലായി... ഞാന്‍ ഒരു ചുറ്റു കഴിഞ്ഞു... കരഘോഷം കാതടപ്പിയ്ക്കുന്നു... പുഞ്ചിരിയ്ക്കുന്ന മുഖങ്ങള്‍... കരഘോഷം തുടരുന്നു... പക്ഷേ... എന്തോ ഒരു കുഴപ്പം... കരഘോഷത്തിന്റെ ശബ്ദം മാറുന്നപോലെ... ആ സുഖമുള്ള ശബ്ദമല്ല... ഒരു വല്ലാത്ത ശബ്ദം... ഒരു വൃത്തികെട്ട ശബ്ദം... ഒരു മണിയടിയ്ക്കുന്ന പോലെ... ശ്ശേ.. ഇതെന്താ ഈ ആള്‍ക്കാര്‍ക്കു കൈയ്യടിയ്ക്കാന്‍ അറിയില്ലേ? കൈയ്യില്‍ മണികെട്ടിയാണോ അടിയ്ക്കുന്നത്...? ശ്ശെ! എന്തൊരു അലമ്പ്..! ശ്ശെ! ഹ! നിര്‍ത്ത്.. .നിര്‍ത്ത്.. നിര്‍ത്ത്!!!!!!!! ര്‍ണിംണിംണിംണിംണിം.....
ഞാന്‍ ചാടിയെഴുന്നേറ്റു!!! കയ്യില്‍ ഒരു തലയിണ ഉയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്നു... അലാറം അടിയ്ക്കുന്നു... "അയ്യോ... അപ്പോ വിംബിള്‍ഡന്‍..? ലണ്ടന്‍... ഷറാപ്പോവ..? ഫാബിയാനോ..? ശ്ശേ... എന്തൊരു തണുപ്പ്... ഞാന്‍ ഷിക്കാഗോയില്‍ തന്നെയാണോ..? അയ്യേ!! അയ്യോ.. ആറു മണിയോ..? ശ്ശെ.. ഇന്ന് ഓഫീസില്‍ പോണോല്ലോ!!! പണ്ടാരം!"
[ ഹിഹി... :o) പറ്റിച്ചേ!!! ]
ചങ്ങാതിമാരേ, വാസപ്പ്..? :-) ഞാന്‍ നാട്ടീന്ന് അവധി ഒക്കെക്കഴിഞ്ഞ് ഈ ആഴ്‌ച തിരിച്ചെത്തി...
ReplyDeleteഇത് 2007-ലെ കന്നിപ്പോസ്റ്റ് :-)
റ്റെഡിച്ചായോ..ആദ്യം തോന്നിയിരുന്നു..പിന്നെ പോസ്റ്റിങ്,പരിശീലനം..ഓ..പുള്ളി വലിയ പുള്ളിയാണല്ലൊ എന്നു വിചാരിച്ചു വരുവായിരുന്നു
ReplyDelete:(..
:-)
ഇവിടെ എല്ലാവര്‍ക്കും സുഖം. :) വീണ്ടും സ്വാഗതം.
ReplyDeleteആരെങ്കിലും ഉണര്‍ത്തിയല്ലേ പറ്റൂ. അലാറം അത് സാധിച്ചെടുത്തു. ;) എന്തായാലും സ്റ്റേഡിയത്തില്‍ മഴ പെയ്യിക്കാന്‍ ആരും ഇല്ലാഞ്ഞത് നന്നായി. ഇനി ഏതെങ്കിലും കൂട്ടുകാര്‍ അതു ചെയ്തോളും. അലാറത്തിനുപകരം.
അച്ചായാ..തിരിച്ചെത്തിയോ?
ReplyDeleteമറ്റേ പുള്ളിയെ..ആ കൊച്ചനെ പള്ളിപ്പറമ്പില്‍ പോയി മീറ്റിയോ..എന്തു പറഞ്ഞു..?
ടെന്നീസ് ആദ്യം വായിച്ചപ്പോ ശരിയ്ക്കും വിചാരിച്ചു അങ്ങ് ഇവിടേവിടയോ ലാന്റിയിട്ടുണ്ടെന്ന്.:)
പാതി കഴിഞ്ഞപ്പൊഴേ മനസ്സിലായി ഒറങ്ങുകയാണെന്ന്..ഹഹ..
എങ്ങനെയുണ്ടായിരുന്നു യാത്ര..?
നാട്ടിലെല്ലാര്‍ക്കും സുഖം?
പീലീസ്: ശ്ശെ... അലമ്പി!! സ്വപ്നമാണെന്ന് പറയണ്ടായിരുന്നു അല്ലേ :-)
ReplyDeleteസുവേച്ചീ: “♪ഒരു നാള്‍ ഞാനും ♭♮ ഏട്ടനെപ്പോലെ ♫ വളരും വലുതാകും... ♭♮♯ ഏട്ടനെപ്പോലെ ♪ ബ്രിട്ടാണിയ മില്‍ക്ബിക്കീസ് ♪ തിന്നീടും ♫” :-)
അംബിയേ: :-) ആ കൊച്ചനെ മീറ്റാന്‍ വീട്ടാരു സമ്മതിച്ചില്ല :o) പിന്നെ ഞാന്‍ അങ്ങട്ട് വാശിപിടിയ്ക്കാനും പോയില്ല... അവരുടെ ആഗ്രഹമല്ലേ നമ്മുടെ ആഗ്രഹം..? ;-)
ആങ്.. പിന്നെ, ഞാന്‍ തിരുവനന്തപുരത്ത് പോയി വന്ന വഴി ഓച്ചിറയില്‍ പോയി കേട്ടോ.. :-)
യാത്രയൊക്കെ ജൊള്ളിയായിരുന്നു... അതിന്റെ ആകര്‍ഷണം കാരണം ഞാന്‍ സായിപ്പ്നാട് മതിയാക്കി തിരിച്ചു നാട്ടിലോട്ട് പോവാന്‍ തന്നെ തീരുമാനിച്ചു :-)
അമ്പീടെ ബ്ലോഗില്‍ പുകയുയരുന്നില്ലല്ലോ കുറേ നാളായി.. തണുപ്പത്ത് വിറകൊക്കെ നനഞ്ഞോ...? :-)
Teddychayo ente puthiya blog onnu kande
ReplyDeletehttp://kristheeyajeevitham.blogspot.com/
ithu advertisement alla ketto, ellarem onnu ariyikkanam ennu karuthi
ഇപ്പോഴാ ഇതു വായിക്കാന്‍ സമയം കിട്ടിയതു... സ്പാറി മോനേ ദിനേശാ....
ReplyDeletenow that u r in BT, u can try ur luck once u r in london ;-)