Tuesday, November 7, 2006

‘ജബ’യെന്ന പദത്തിനെന്തര്‍ത്ഥം

പണ്ട് പണ്ട്... അതായത് വളരെ പണ്ട് 1998-ല്‍, എഞ്ജിനീയറിംഗ് രണ്ടാം കൊല്ലം ഒഴപ്പിക്കൊണ്ടിരിക്കേ (സോറി - പഠിച്ചുകൊണ്ടിരിക്കേ), ഞാനൊരു പടം കണ്ടു - ‘പഞ്ചാബി ഹൌസ്’! അതിനു ശേഷം, ഇന്നു 2006-ലെ ഈ ദിവസം വരെ, ഞാനത് ചുരുങ്ങിയത് ഒരു ഇരുപത് തവണയെങ്കിലും കണ്ടൂ കാണും - ഇനിയും കാണും - എന്റെ കയ്യില്‍ അതിന്റെ DVD ഉണ്ട് (ഒര്‍ജിനലാ - പോലീസറിഞ്ഞാലും കുഴപ്പമില്ല).

ദിലീപേട്ടന്‍ സ്പാറിത്തള്ളി നിത്യഹരിതമാക്കിയ ഈ ചിത്രം, എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കാനിടയായത് അതിലെ ഒരു പ്രത്യേക “ഡയലോഗറ്റ് ” മൂലമാണ് - “ജബാ”! ദിലീപേട്ടന്റെ പ്രയോഗവും, അശോകേട്ടന്റെയും ഹനീഫിക്കാടെയും മറുപ്രയോഗങ്ങളും അന്നുതന്നെ ഹൃദയത്തിലെവിടെയോ “ഇതിവിടെത്തീരുന്നില്ല” എന്ന ഒരു ഫീലിംഗ് തന്നിരുന്നു. പക്ഷേ പിന്നീട് കുറേക്കാലത്തെയ്ക്ക് അതു കാര്യമായി ഒന്നും തലപൊക്കിയിരുന്നില്ല. പിന്നീട്, നാലു കൊല്ലവും ഉഴപ്പിക്കഴിഞ്ഞ് ആലപ്പുഴ, അടൂര്‍, ഭുബനേശ്വര്‍ വഴി ചെന്നൈ, ഡാലസ്സ് താണ്ടി ഇപ്പോള്‍ ഷിക്കാഗോയിലെത്തി നില്‍ക്കുന്ന ഈ ജീവിത വണ്ടിയില്‍ “ജബ” തിരിച്ചു കയറിയത് ചെന്നൈ ഇന്‍ഫോസിസിലെ സ്റ്റോപ്പിലാണ്. കാരണം അവിടെ വച്ചാണ് ഞാന്‍ “ജബകള്‍” എന്ന കൂട്ടരെ പരിചയപ്പെടുന്നത്.

ആരാണു ജബകള്‍..? ഞാനങ്ങ് ഭുബനേശ്വര്‍ ഇന്‍ഫോസിസില്‍ ഒഴപ്പിക്കൊണ്ടിരിക്കെ (സോറി - ട്രേനിംഗ് നേടിക്കൊണ്ടിരിക്കേ) പൂനെ ഇന്‍ഫോസിസില്‍ ഒമ്പത് മലയാളികള്‍ ഉഴപ്പാനെത്തി - അനീഷ്ജി, ജഗ്ഗു, അശ്വിന്‍, മത്തായി, രതീഷ്, രഞ്ജി, ദീപ്ത, ഷീന, പ്രിയ. ഇവര്‍ “ജബ” യെന്ന പദത്തിനു ആ ട്രെയിനിംഗ് ബാച്ചില്‍ പുതിയൊരര്‍ത്ഥം നല്‍കി - അതിലേയ്ക്കു ഞാന്‍ വഴിയേ കടന്നു വരാം, എന്റെ സ്വന്തം അനുഭവങ്ങളിലൂടെ - പക്ഷേ എന്തിനേറെ പറയുന്നു, അവര്‍ ഒമ്പതു പേര്‍ ആ ബാച്ചില്‍ അറിയപ്പെട്ടിരുന്നത് “മല്ലൂസ് ” എന്നല്ല “ജബാസ് ” എന്നാണ്.

അനീഷ്ജിയും ഞാനും ചെന്നൈയില്‍ എത്തിയ നാള്‍ തന്നെ ഒരേ പ്രോജക്ടിലായി. അവിടെത്തുടങ്ങുന്നു എന്റെ “ജബ”യുടെ അദ്ധ്യായം.
അവനെന്തെങ്കിലും മനസ്സിലായില്ലെങ്കില്‍ അവന്‍ പറയും “ജബാ! ഒന്നും മനസ്സിലായില്ല”!
അവനെന്തെങ്കിലും മനസ്സിലായാല്‍ പറയും “ജബാ! ഓ അങ്ങനായിരുന്നല്ലേ!”
അവന്റെ പ്രോഗ്രാം എറര്‍ അടിച്ചാല്‍ അവന്‍ പറയും “ജബാ‍! കമ്പയിലാകുന്നില്ലല്ലോ”
കമ്പയിലായാല്‍ “ജബാ! കമ്പയിലായി”
പുതിയ ഒരു മാനേജര്‍ വന്നാല്‍ “ജബാ! ഇങ്ങേരാണോ പുതിയ മാനേജര്‍?”
ഉച്ചയ്ക്കൊരു ഒരു ട്രീറ്റിനു പോയി വയര്‍ നിറഞ്ഞു വന്നാല്‍ “ജബാ! ഇനി പണിയെടുക്കാന്‍ വയ്യ!”

മനുഷ്യന്റെ ഒരു പ്രത്യേകതയാണല്ലോ വിശേഷ ബുദ്ധി! ആദ്യം ഒക്കെ എനിയ്ക്കു “ഇവനെന്താ ഇങ്ങനെ ജബാന്നു പറയുന്നേ” എന്നു തോന്നിയിരുന്നെങ്കിലും, പിന്നീട് എനിയ്ക്കാ വാക്കിന്റെ ഫ്ലെക്സിബിളിറ്റി പിടികിട്ടി - അര്‍ത്ഥാന്തരങ്ങള്‍ പിടികിട്ടി - വ്യാപ്തി പിടികിട്ടി - സാധ്യതകളുടെ ഒരു സഞ്ചയം തന്നെ തുറന്നു കിട്ടി. അങ്ങനെ ഞാനും തുടങ്ങി “ജബാ”!

മലയാളികളല്ലാത്ത പ്രോജക്റ്റ് മേറ്റ്സ് ചോദിയ്ക്കും: “What is this 'jaba' thing”
നമ്മള്‍ പറയും “Oh.. you know... if you are a Keralite, and you happened to be deaf & dumb, you have to say 'jaba' to convey messages effectively”
“What???!!! Really??”
“no.. man.. I'm jus' kiddin'... hehe.. you see.. 'jaba' is a special word in Malayalam - it means nothing, but it also means everything - it fits no where, but it can also fit any where”
“ooh.. so... what does it mean?”
“Ah... you have to be a mallu to really appreciate this word, you know..? Its a bit of cultural thing too”
“I donno, man... I jus' think you two are playing a bit wierd”
“Hehe”

മലയാളികളല്ലാത്തവര്‍ക്ക് ഒരു പക്ഷേ ഒരിയ്ക്കലും അതിന്റെ പ്രസക്തി മനസ്സിലാക്കാനോ അതിനെ അംഗീകരിയ്ക്കാനോ കഴിഞ്ഞെന്നു വരില്ല - ഒരു പക്ഷേ, അത് ഒരു നാട്ടില്‍ വളരുന്നതിന്റെയും ആ നാടിന്റെ ആത്മാവിനെ സ്വാംശീകരിയ്ക്കുന്നതിന്റെയും ഭാഗമാവാം. എന്തായാലും ഞങ്ങള്‍ ഇന്നും “ജബാ” ഉപയോഗിയ്ക്കുന്നു... അതിനും ഇതിനും എല്ലാം - പൂര്‍ണ്ണ ഭാവത്തോടെയും, പൂര്‍ണ്ണ അര്‍ത്ഥത്തോടെയും ഒരു പ്രത്യേക സന്തോഷത്തോടെയും :-)

റാഫി-മെക്കാര്‍ട്ടിന്‍ എന്നെങ്കിലും ചിന്തിച്ചിരിയ്ക്കുമോ ആവോ, അവരുടെ ആ പദത്തിന് ഇങ്ങനെ ഒരു ഭാവി ഉണ്ടാവുമെന്ന്..? ആ !! ജബാ !!!

14 comments:

 1. പുഴയോരംNovember 7, 2006 at 7:52 PM

  ജബാ.. ഒരു തേങ്ങ ഉടക്കട്ടേ

  ReplyDelete
 2. ഇനി എല്ലാരും ജബ, ജബാ പറഞ്ഞു പോകും, ഞാനും ജബയില്‍ ഒതുക്കുന്നു, ജബ.

  ReplyDelete
 3. വല്യമ്മായിNovember 8, 2006 at 6:10 AM

  ജബ, ജബാ (ennuvechchaal Welcome)

  ReplyDelete
 4. കലേഷ്‌ | kaleshNovember 8, 2006 at 7:59 AM

  കൊള്ളാം!!

  ReplyDelete
 5. ജബാ ജബാ, നന്നായിട്ടുണ്ട്‌ :)

  ReplyDelete
 6. കുട്ടേട്ടന്‍November 8, 2006 at 11:07 AM

  ടെഡി, ഇതുപോലൊരനുഭവം എനിക്കും (ക്ഷമി: ഞങ്ങള്‍ക്കും) ഉണ്ടായിട്ടുണ്ട്‌. 1999ല്‍ ഞാന്‍ അങ്കമാലി ഡി പോള്‍ കമ്പ്യൂട്ടര്‍ അക്കാദമിയില്‍ എം സി എ ക്ക്‌ പഠിക്കുന്ന കാലം. ഡി പോളിലെ എന്റെ കുറേ സഹപാഠികളും ഞാനും വൈകീട്ട്‌ എറണാകുളത്ത്‌ എം സി എസ്‌ സി പഠിക്കാന്‍ പോയിരുന്നു.

  ട്രയിന്‍ ഇറങ്ങി രോഡിലൂടെ ഞങ്ങള്‍ എല്ലാവരും നടക്കുമ്പോള്‍ "ജോസേ" എന്ന് നീട്ടി ഒരു വിളി കേട്ടു. ഞങ്ങള്‍ എല്ല്ലാവരും തിരിഞ്ഞു നോക്കി, ഞങ്ങളുടെ കൂട്ടത്തില്‍ ജോസ്‌ എന്ന പേരില്‍ ആരും ഉണ്ടായിരുന്നില്ല എങ്കിലും.

  തുടര്‍ന്ന് അതിനേക്കുറിച്ച്‌ ആലോചിച്ച ഞങ്ങള്‍ക്ക്‌ ജോസേ എന്നുള്ളത്‌ ആരേയും വിളിക്കാന്‍ ഉപയോഗിക്കാം എന്ന് മനസ്സിലായി. തുടര്‍ന്ന് ഡി പോളില്‍ അത്‌ ഒരു പ്രയോഗമായി മാറുകയായിരുന്നു.

  ഇപ്പൊഴും ഡി പോള്‍ കമ്പ്യൂട്ടര്‍ അക്കാദമിയില്‍ (ഇപ്പോള്‍ Depaul Institute of Seience and Technologyയും ഉണ്ട്‌.) ജോസേ എന്ന പേര്‌ പരസ്പരം വിളിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌.

  ReplyDelete
 7. ജബാ... നമ്മുടെ അനുഭവങ്ങളുടെ ഒരു നല്ല വിവരണം സഖാവേ....

  ReplyDelete
 8. ദിവാ (ദിവാസ്വപ്നം)November 11, 2006 at 4:34 AM

  ഹായ് ജബാ, അല്ലല്ലാ റ്റെഡീ,

  റ്റെഡിയുടെ ബ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്. ആദ്യമേ ഒരു സ്വാഗതം ആശംസിക്കട്ടെ.

  ചിക്കാഗോക്കാരനാണല്ലേ, ആ വകയില്‍ ഒരു സ്വാഗതം കൂടി... :) സിബുവിനെയും ആദിയെയും ഒന്നും ഈ ബ്ലൊഗില്‍ കമന്റെഴുതിക്കണ്ടില്ലല്ലോ.

  ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു. ഇതിനേക്കാല്‍ ഇഷ്ടപ്പെട്ടത് വിന്‍ഡോസും മലയാളവും എന്ന പോസ്റ്റാണ്. വളരെ ലളിതമായി, കമ്പ്യൂട്ടറിനെപ്പറ്റിയും സോഫ്റ്റ്-വെയറിനെപ്പറ്റിയും എഴുതിയിരിക്കുന്നത് വായിച്ച് എനിക്ക് പോലും വിവരം വച്ചുപോയി.

  (പണ്ട് എന്നെ വരമൊഴി പഠിപ്പിയ്ക്കാന്‍ ശ്രമിച്ചിട്ട് സാക്ഷാല്‍ സിബു പോലും വിയര്‍ത്തുപോയത് ചരിത്രം :^)

  അപ്പോള്‍ ചിക്കാ‍ഗോയില്‍ നിന്ന് ബ്ലോഗര്‍മാരുടെ എണ്ണം കൂടുന്നു. വളരെ സന്തോഷം. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അടുത്തടുത്ത് ജീവിക്കുന്ന ചിക്കാഗോയില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ബ്ലോഗിംഗിലേയ്ക്ക് വരാത്തതിനെപ്പറ്റി ഞാന്‍ ഇടയ്ക്കിടയ്ക്ക് ആകുലചിത്തനാകാറുണ്ട് !

  കഴിഞ്ഞ ആഴ്ച, വാഷിംഗ്ടണ്‍ ഡീസിയില്‍ നിന്ന് ചിക്കാഗോയിലേയ്ക്ക് സ്ഥലം മാറിവന്ന ഒരു മലയാളിയായ മാനേജ്മെന്റ് പ്രൊഫഷണല്‍ എന്നെ വിളിച്ചപ്പോള്‍, (ഇവിടുത്തെ മലയാളി അസ്സോസിയേഷന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുന്നതിനു പകരം) ബ്ലോഗുകളുടെ ലോകത്തേയ്ക്ക് കടന്നു വരൂ എന്നാണ് ഞാന്‍ അദ്ദേഹത്തോട് ആഹ്വാനം ചെയ്തത് !

  ഫോണ്‍ വച്ചുകഴിഞ്ഞപ്പോഴാണ്, ബ്ലോഗിംഗ് എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നത്. മേല്‍പ്പറഞ്ഞ ദേഹവും താമസിയാതെ ബ്ലോഗിംഗിലേയ്ക്ക് വരുമെന്ന് തോന്നുന്നു.


  (സോറി; വിഷയം മാറിപ്പോയി)
  പറഞ്ഞു വന്നത് ഇതാണ്, ഐടി പരിജ്ഞാനം പകരുന്ന കാര്യത്തില്‍ റ്റെഡിയ്ക്കുള്ള താല്പര്യവും എന്തൂസിയാസവും വളരെ അഭിനന്ദനാര്‍ഹമാണ്.

  ഇനിയും കാണാം; കാണണം

  :)

  ReplyDelete
 9. സ്വാഗതം :)

  ഈ പോസ്റ്റ് വായിച്ചാല്‍, താങ്കള്‍ക്ക്, വേണമെങ്കില്‍, ആവശ്യമായ കുറച്ച് കാര്യങ്ങള്‍ പിടി കിട്ടും.

  http://ashwameedham.blogspot.com/2006/07/blog-post_28.html

  ReplyDelete
 10. Tedy | റ്റെഡിNovember 11, 2006 at 8:46 PM

  ഹൊ... അവസാനം കമന്റുകള്‍ പിന്മൊഴിയിലെത്താന്‍ തുടങ്ങി എന്നു തോന്നുന്നു :-)

  ReplyDelete
 11. ദിവാ (ദിവാസ്വപ്നം)November 11, 2006 at 9:31 PM

  ഫൈനലി !!

  സ്വാഗതം എഗൈന്‍

  :)

  ReplyDelete
 12. Satheesh :: സതീഷ്November 12, 2006 at 3:35 AM

  ഈ ‘ജബാ’ കൊണ്ട് കുറെകാലം ഞങ്ങളും മദ്രാസില്‍ ജീവിച്ചുപോന്നിരുന്നു!

  വളരെ നന്നായി എഴുതിയിരിക്കുന്നു..സുസ്വാഗതം!

  ReplyDelete
 13. പുഴയോരംNovember 12, 2006 at 7:44 PM

  ടെഡി.. താങ്കളുടെ കമന്റുകള്‍ പിന്മൊഴിയിലെത്തും മുന്‍പേ വേറേതോ ചുള്ളന്‍ താങ്കളെ പിന്മൊഴിയില്‍ പരിചയപ്പെടുത്തിയതായി കണ്ടു.. ചുള്ളന്റെ പേര്‌ ഓര്‍മ്മയില്ല.

  ReplyDelete
 14. ജബ..എന്നാല്‍ ജബ്ബാറിന്റെ ജബ ആണൊ? അതോ?
  ജംബറിന്റെ ആണോ?
  ഇങനെ വേറൊരു പദം കൂടി ഉണ്ട്... “ഞ്ഞങ്ങണമ”
  ലോനപ്പന്‍ http://lonappan.blogspot.com/

  ReplyDelete